മരുമക്കത്തായം
മരുമക്കത്തായം ഊര്തെണ്ടി, കുടിപിരാന്തൻ, തോന്നിവാസി, കൊശവൻ, കോമാളി, നടൻ, ഗായകൻ, കഴുവർടമോൻ എന്നിങ്ങനെ പേരിൽ അറിയപ്പെടുന്ന ഒരു അമ്മാവൻ എനിക്കുണ്ടാരുന്നു. പക്ഷെ ഞാൻ മാമനെന്നല്ലാതെ ഈ പറയുന്ന പേരുകളൊന്നും പുള്ളിയെ വിളിച്ചിട്ടില്ല കേട്ടോ. ഞാൻ കേട്ട ചുരുക്കം ചില കഥകളിൽ നിന്ന് ലഭിച്ച നാമങ്ങളാണ് ഇപ്പോൾ പറഞ്ഞത് . 'എന്റെ അമ്മയുടെ കല്യാണത്തിന് പുള്ളിക്കാരൻ ഒരു ഊരുതെണ്ടിയുടെ വേഷത്തിലായിരുന്നത്രേ ആയതിനാൽ വർഷങ്ങൾക്ക് ശേഷമാണ് അച്ഛനും മാമനും തമ്മിൽ കണ്ട് മുട്ടുന്നത്.അന്ന് മാമൻ അച്ചനോട് 'അസ്തൂരിയാസിന്റ ദി സൈക്ലോൺ വായിച്ചിട്ടുണ്ടോ'എന്നോ മറ്റോ ചോദിക്കുകയും 'വീട്ടിൽ രണ്ടെണ്ണം ഉണ്ടെന്നും ഒരെണ്ണം പഞ്ചറാണന്നും' അച്ഛൻ വിനിതമായ് പറയുകയും ചെയ്തു. അച്ഛന്റെ ആ വിനയം കണ്ടിട്ടാവണം മാമൻ അച്ചനോട് പിന്നീട് കൂടുതൽ അടുപ്പം ഒന്നും കാണിച്ചിട്ടില്ല. ആയതിനാൽ ഞങ്ങള് തമ്മിൽ കണ്ട് മുട്ടാൻ പിന്നെയും സമയെടുത്തു. ഒരിക്കൽ അമ്മമ്മക്ക് അസുഖം കൂടിയെന്നറിഞ്ഞ് സ്കൂള് വിട്ട് വന്ന എന്നെയും അണ്ണനെയും കൂട്ടി അമ്മ ഈറ്റത്തോട്ടിലേയ്ക്ക് പോന്നു. അവിടെ നടൂത്തമ്മാന്റെ വീട്ടിലാണ് അമ്മമ്മ ത...