Posts

3 ജി

വെട്ടുക്കണ്ടം വെട്ടുപന്ത് കളി കഴിഞ്ഞപ്പോൾ അനിയനൊരു തോന്നലുണ്ടായ് വെട്ടുകണ്ടത്തിലെ കടപ്ലാവിൽ വലിഞ്ഞൊന്ന് കേറണം. അവൻ മാമച്ചനെ കൂട്ട് വിളിച്ചു .മാമച്ചന്റെ കൂടെ കുറെ കാക്കിലകളും കലപിലകളുമായ പൈതങ്ങളും വന്നു.  അനിയൻ വരമ്പിൻ വക്കത്തിരുന്ന് കടപ്ലാവിനെ മൊത്തത്തിലൊന്ന് നോക്കി എണ്ണിയാലൊടുങ്ങാത്ത ശിഖര തട്ടുകൾ പലവഴിക്ക് പടർത്തി  ആനചെവി പോലത്തെ വെഞ്ചാമരയിലകൾ കാറ്റിലാടിച്ചുക്കൊണ്ട് ആ വലിയ വൃക്ഷം ആരെയും കൂസാതെ മാനം തൊട്ടങ്ങനെ നിൽക്കുന്നു.മാമച്ചൻ കടപ്ലാവിനെ കെട്ടിപ്പിടിച്ച് കൈകൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ നോക്കി എന്നാൽ ഇനിയും രണ്ട് മാമച്ചന്മാരുടെ കൈകൾ കൂടിയുണ്ടെങ്കിൽ മാത്രമാണ് തനിക്ക് ആ  ലക്ഷ്യത്തിലെത്താൻ കഴിയുക എന്ന് മനസിലാക്കി അവനാ ശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞു. മാമച്ചനും പൈതലുകളും നോക്കി നിൽക്കെ ഒരു മർക്കിടകുമാരന്റെ സാമർത്യത്തിൽ  അനിയൻ കടപ്ലാവിൽ കൊമ്പത്തേയക്ക് വലിഞ്ഞു കയറി. കൊമ്പിൻ ചില്ലകളിലൂടെ അവൻ വളഞ്ഞും പുളഞ്ഞും കയറി പോകുന്നത് കാണാൻ ഒരു പ്രത്യേക രസം തന്നെയായിരുന്നു.ചില്ലകളിൽ നിന്ന് ചില്ലകളിലേയക്ക് അനിയൻ  കാലെടുത്ത് വെക്കുമ്പോൾ മാമച്ചൻ മരച്ചോട്ടിൽ നിന്ന് അത് സൂക്ഷമതയോടെ ആവർത്തിക്കാൻ ശ്രമിച്ചുക്കൊണ

മരുമക്കത്തായം

    മരുമക്കത്തായം ഊര്തെണ്ടി, കുടിപിരാന്തൻ, തോന്നിവാസി, കൊശവൻ, കോമാളി, നടൻ, ഗായകൻ, കഴുവർടമോൻ എന്നിങ്ങനെ പേരിൽ അറിയപ്പെടുന്ന ഒരു അമ്മാവൻ എനിക്കുണ്ടാരുന്നു. പക്ഷെ ഞാൻ മാമനെന്നല്ലാതെ ഈ പറയുന്ന പേരുകളൊന്നും പുള്ളിയെ വിളിച്ചിട്ടില്ല കേട്ടോ.   ഞാൻ കേട്ട ചുരുക്കം ചില കഥകളിൽ നിന്ന് ലഭിച്ച  നാമങ്ങളാണ്  ഇപ്പോൾ  പറഞ്ഞത് . 'എന്റെ അമ്മയുടെ കല്യാണത്തിന് പുള്ളിക്കാരൻ ഒരു ഊരുതെണ്ടിയുടെ വേഷത്തിലായിരുന്നത്രേ ആയതിനാൽ വർഷങ്ങൾക്ക് ശേഷമാണ് അച്ഛനും മാമനും തമ്മിൽ കണ്ട് മുട്ടുന്നത്.അന്ന് മാമൻ അച്ചനോട് 'അസ്തൂരിയാസിന്റ ദി സൈക്ലോൺ വായിച്ചിട്ടുണ്ടോ'എന്നോ മറ്റോ ചോദിക്കുകയും 'വീട്ടിൽ രണ്ടെണ്ണം ഉണ്ടെന്നും ഒരെണ്ണം പഞ്ചറാണന്നും' അച്ഛൻ വിനിതമായ് പറയുകയും ചെയ്തു. അച്ഛന്റെ ആ വിനയം കണ്ടിട്ടാവണം  മാമൻ അച്ചനോട് പിന്നീട് കൂടുതൽ അടുപ്പം ഒന്നും കാണിച്ചിട്ടില്ല. ആയതിനാൽ ഞങ്ങള് തമ്മിൽ കണ്ട് മുട്ടാൻ പിന്നെയും സമയെടുത്തു. ഒരിക്കൽ അമ്മമ്മക്ക് അസുഖം കൂടിയെന്നറിഞ്ഞ് സ്കൂള് വിട്ട് വന്ന  എന്നെയും അണ്ണനെയും കൂട്ടി അമ്മ ഈറ്റത്തോട്ടിലേയ്ക്ക് പോന്നു. അവിടെ നടൂത്തമ്മാന്റെ വീട്ടിലാണ് അമ്മമ്മ താമസിച്ചിരുന്നത്. ശ്വാസം മുട്ട