Posts

Showing posts from March, 2018

ദേവസ്യയുടെ നാമത്തിൽ

ദേവസ്യയുടെ നാമത്തിൽ പള്ളിലെ കൂട്ടമണി കേട്ടൊണ്ടാണ് തൊമ്മി എണീറ്റത്. പയ്യെ കയ്യും കാലമൊക്കെ ഒന്ന് കൊടഞ്ഞു വാ തുറന്ന് വലിയ വായക്കോട്ടയും വിട്ടു പുറത്തോട്ടു ഇറങ്ങുമ്പോളാ തൊമ്മി ആ കാഴ്ച കണ്ടത്. വർക്കിച്ചൻ സെമിത്തേരി പറമ്പിലിരുന്നു ഗ്രേസമ്മ ചേടത്തിയോട് വർത്താനിക്കുന്നു. "എന്നാ ചേടത്തിയെ ഇച്ചായനോടൊരു സ്വകാര്യം പറച്ചില് "? അതെന്നാടാ ഊവെ ഇവിടെയും ഞങ്ങൾക്ക് സ്വകാര്യം പറയാൻ പാടില്ലെ ? വർക്കിച്ചൻ ചിരിച്ചോണ്ട് ചോദിച്ചു. "ഓഹ് ആയിക്കോട്ടെ.... സ്വകാര്യങ്ങളൊക്കെ ചെവിയിൽ പറഞ്ഞോണം. പത്തുനൂറ് കൊല്ലം പഴക്കം ചെന്ന പള്ളിയാ. എല്ലാ തരത്തിലുള്ള വിഷങ്ങളും ഇവിടെ കിടപ്പുണ്ട് ,നിങ്ങള് പുന്നാരം പറഞ്ഞിട്ടങ്ങ് അങ്ങ് പോകും. ചേടത്തിയാ ഇതിന്റെയൊക്കെ പള്ളും പരിഹാസവും കേൾക്കേണ്ടത് ". തൊമ്മിടെ ആ വർത്താനം പള്ളിപറമ്പിൽ കിടന്നവർക്കാർക്കും അത്രക്കങ്ങ് പിടിച്ചില്ല. "അല്ല ഇച്ചായന്റെ വയ്യാഴികയ്ക്ക് കൊറവുണ്ടോ " ? തൊമ്മി സ്വന്തം പെണ്ണുമ്പുള്ളയുടെ കല്ലറ പുറത്ത് ചമ്രം മടിഞ്ഞിരുന്നു. രാത്രിയിൽ ഈരൽ കുടുംബത്തിൽ കാവൽ ഇരിക്കാൻ പോയതിന്റെ ഷീണത്തിൽ മയങ്ങുവാരുന്നു അവര്. "അതൊക്കെ കണക്കാടാ തൊമ്മിയെ.